01:47am 04 August 2026
NEWS
സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡ് സമ്മേളനം
03/08/2026  08:55 PM IST
nila
 സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡ്

ചെങ്ങന്നൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം പൊതു പരീക്ഷകളിലെ വിജയികൾ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, ഗവേഷക
സ്കോളർസ്, കലാ-കായിക മേഖലകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയവരെയും അനുമോദിച്ചുകൊണ്ട് മെറിറ്റ് അവാർഡ് സമ്മേളനം നടത്തി.
 അനുമോദനയോഗത്തിൽ ഇടവക വികാരി റവ. ഫാ. മത്തായി സഖറിയ അദ്ധ്യക്ഷത വഹിച്ചു.
ഡോ. വർഗീസ്. പി
.പുന്നൂസ് (കോട്ടയം ഗവണ്മെന്റ്  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ) ഉദ്ഘാടനം നിർവഹിച്ചു. 
 രാജസ്ഥാൻ ജ്യോതിസ് ആശ്രമം മാനേജർ 
 റവ. ഫിലിപ്പോസ് റമ്പാൻ അനുമോദന സന്ദേശം നൽകി. ഇടവക ട്രസ്റ്റി  ഐസക് തോമസ്, സെക്രട്ടറി  കുര്യൻ പി മാമ്മ


ൻ, യുവജന പ്രസ്ഥാനം യൂണിറ്റ്  സെക്രട്ടറി ഫിലൻ കോശി,ജോയിന്റ് സെക്രട്ടറി അബിയാ സൂസൻ റോയ്, പ്രോഗ്രാം കോർഡിനേറ്റർ ഹന്നാ സൂസൻ ജോസ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.